വിശുദ്ധ ഖുര്‍ആന്റെ 100 നിര്‍ദേശങ്ങള്‍ =================== പരമാവധി കൂട്ടുകാരില്‍ എത്തിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു. 1. ദൈവത്തിനു പുറമെ മറ്റാരോടും നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. (28:88) 2. നന്മ കല്‍പ്പിക്കണം തിന്മ വിരോധിക്കണം. (31:17) 3. എത്ര പ്രതികൂലമായാലും സത്യമെ പറയാവൂ. (4:135) 4. പരദൂഷണം പറയരുത്. (49:12) 5. മറ്റുളളവരെ പരിഹസിക്കരുത്. (49:11) 6. അസൂയ അരുത്. (4:54) 7. ചാരവൃത്തിയും ഒളിഞ്ഞു കേള്‍ക്കലും അരുത്. (49:12) 8. കള്ളസാക്ഷി പറയരുത്. (2:283) 9. സത്യത്തിന്ന് സക്ഷി പറയാന്‍ മടിക്കരുത്. (2:283) 10. സംസാരിക്കുംബോള്‍ ശബ്ദ്ം താഴ്ത്തണം. (31 :19) 11. പരുഷമായി സംസാരിക്കരുത്. (3:159) 12. ആളുകളോട് സൌമ്യമായ വാക്കുകള്‍ പറയണം. (20:44) 13. ഭൂമിയില്‍ വിനയത്തോടെ നടക്കണം. (25:63) 14. നടത്തത്തില്‍ അഹന്ത അരുത്. (31:18) 15. അഹങ്കാരം അരുത്. (7:13) 16. അനാവശ്യ കാര്യങ്ങളില്‍ മുഴുകരുത്. (23:3) 17. മറ്റൊരാളുടെ തെറ്റുകള്‍ കഴിയുന്നത്ര മാപ്പ് ചെയ്യണം. (7:199) 18. മറ്റുള്ളവരോട് ഔദാര്യത്തോടെ പെരുമാറണം. (4:36) 19. അതിഥികളെ സല്‍ക്കരിക്കണം.(51:26) 20. പാവങ്ങള്‍ക്ക് ഭക്ഷണം നല...