*🍃നല്ല തീരുമാനം🍃*
🔹〰 〰🔻〰 〰🔹
ഒന്നുരണ്ട് ദിവസങ്ങള്‍ക്ക് മുൻപ് നാട്ടിൽ മദ്രസ്സാ അധ്യാപകനായ എന്റെ സ്നേഹിതനെ വിളിച്ച് സംസാരിക്കുന്നതിനിടയിൽ ഒരുപാട് സന്തോഷം തോന്നിപ്പിച്ച ഒരനുഭവം അവൻ പങ്കുവെക്കുകയുണ്ടായി...
ഫോൺ ചെയ്ത് കൊണ്ടിരിക്കുന്നതിനിടയിലാണ് അവൻ പറഞ്ഞത്... " ജീവിതത്തിൽ ഞാൻ മദ്രസ്സയിൽ വെച്ച് കരഞ്ഞു പോയ ഒരു ദിവസമായിരുന്നു കഴിഞ്ഞ ദിവസം. കാരണം എന്റെ കുട്ടികളിലൊരാളുടെ മറുപടിയായിരുന്നു...''
ആകാംഷയോടെ അതെന്താണെന്ന് ചോദിച്ച എന്നോട് അവൻ പറയാൻ തുടങ്ങി ... പുതുവർഷത്തിന് തലേന്ന് കുട്ടികളോട് ഞാൻ പറഞ്ഞിരുന്നു ...'' മുഹറം ഒന്നാണ് നമ്മുടെ അറബിക് ന്യൂ ഇയർ. പുതുവര്‍ഷം വര്‍ഷം തുടങ്ങുന്നതെന്ന് ... അതുകൊണ്ട് ഈ ക്ലാസ്സിലുള്ള എല്ലാ കുട്ടികളും ഇക്കൊല്ലം നല്ല നല്ല തീരുമാനങ്ങൾ എടുക്കണം... അങ്ങനെ നമ്മൾ നല്ല തീരുമാനങ്ങൾ എടുത്താൽ നാളെ വലിയ ആളാകുമ്പോൾ ഇപ്പോൾ എടുക്കുന്ന ഈ തീരുമാനങ്ങൾ നമുക്ക് ഉപകാരപ്പെടും ആരും മറക്കരുത് "
എന്നൊക്കെ ഞാൻ ക്ലാസ്സിലന്ന് അവരോട് പറഞ്ഞിരുന്നു...
പിന്നീട് ക്ലാസ്സിൽ വരുമ്പോൾ എന്ത് തീരുമാനമാണ് നിങ്ങൾ എടുത്തത് എന്ന് ഞാൻ ചോദിക്കുമെന്നോ, പറയിപ്പിക്കുമെന്നോ മറ്റോ ഞാൻ പറഞ്ഞിരുന്നില്ല. പക്ഷേ എന്തോ പുതിയ വർഷം പിറന്ന പിറ്റേന്ന് ഞാൻ ക്ളാസ്സെടുത്ത് കൊണ്ടിരിക്കുമ്പോൾ മുൻപ് പറഞ്ഞ കാര്യം ഓർമ്മ വന്നതും ഞാനവരോട് വെറുതെ ചോദിച്ചു
" അല്ല, ആരൊക്കെയാണ് പുതുവർഷമായിട്ട് നല്ല തീരുമാനങ്ങൾ എടുത്തത്. പറഞ്ഞേ എന്ന് ചോദിച്ച് ഓരോരുത്തരോടായി ചോദിച്ചു നോക്കി...
പലരും പല നല്ല തീരുമാനങ്ങളും ഉമ്മമാരോട് ചോദിച്ചു എടുത്തിരിക്കുന്നു...
"മദ്രസ്സ ഉളള ദിവസം ഉമ്മ വിളിച്ചുണർത്താതെ നേരത്തെ എഴുന്നേൽക്കും, ഭക്ഷണം ഉമ്മ വിളമ്പിയത് ബാക്കി വെക്കില്ല, നല്ലോണം പഠിക്കും, ഉമ്മാനേയും ഉപ്പാനെയും അനുസരിക്കും, വികൃതി കാണിക്കില്ല, ഉമ്മയുടെ കയ്യിൽ നിന്നും അടി വാങ്ങില്ല, പെൺകുട്ടികൾ ഉമ്മയെ സഹായിക്കും ... അങ്ങനെ കേട്ട് പരിചയമുള്ള ഒരുപാട് നല്ല തീരുമാനങ്ങളൊക്കെ ക്‌ളാസ്സിലെ കുട്ടികളെ കൊണ്ട് ഉമ്മമാർ എടുപ്പിച്ചിട്ടുണ്ട്. !"
എന്നാൽ എന്റെ വാക്കിടറിപോയത് ഒരു പയ്യന്റെ ഉമ്മ അവനെ കൊണ്ട് എടുപ്പിച്ച തീരുമാനം കേട്ടപ്പോൾ ...
അവനോട് എന്താണ് നീ എടുത്ത തീരുമാനം പറഞ്ഞേ കേൾക്കട്ടെ എന്ന് പറഞ്ഞതും, നിഷ്കളങ്കനായ ആ കുട്ടി തന്റെ ഉമ്മ എടുക്കാൻ പറഞ്ഞ തീരുമാനം പറഞ്ഞു...
'' ഉസ്താദേ ന്റെ ഉമ്മച്ചി എന്നോട് മദ്രസ്സയിലേക്കും, സ്‌കൂളിലേക്കും പോകുമ്പോഴും വരുമ്പോഴും മറക്കാതെ നബിയുടെ (സ)പേരിൽ സ്വലാത്ത് ചൊല്ലി കൊണ്ടിരിക്കണമെന്നും, അതെന്നും ചെയ്യണമെന്നും പറഞ്ഞ് തീരുമാനം എടുപ്പിച്ചു... !"
നിശബ്ദമായ ക്ലാസ് മുറിയിൽ വെച്ച് എല്ലാവരെയും കേൾപ്പിച്ച് പറഞ്ഞ ആ കുട്ടിയുടെ ഉമ്മ പറഞ്ഞു എടുപ്പിച്ച തീരുമാനം കേട്ടതോടെ ഞാനാ നിൽപ്പിൽ ഒന്നും പറയാൻ കിട്ടാത്തവനായി...
കണ്ണുനിറഞ്ഞത് കുട്ടികൾ കാണുമെന്ന് ഭയന്ന് പെട്ടെന്ന് വരാന്തയിലേക്കിറങ്ങി. കുറെ നേരം കഴിഞ്ഞാണ് ഞാൻ പിന്നീട് ക്‌ളാസിലേക്ക് കയറിയത് ...
ഞാൻ കണ്ടതിൽ വെച്ച് കേട്ടതിൽ വെച്ച് ഏറ്റവും നല്ല തീരുമാനം ആയിരുന്നു അത്.
എന്റെ സുഹൃത്ത് ആ പറഞ്ഞത് ഒരുപാട് നേരായിരുന്നു...
എന്ത് നല്ല തീരുമാനം,
എത്ര നല്ല ഉപദേശമാണത്,
എനിക്ക് പോലും തോന്നാത്ത പുണ്യം..!!
മാഷാ അല്ലാഹ് ഇങ്ങനെ ചിന്തിക്കുന്ന ഉമ്മമാർ പെരുകട്ടെ..
ഹബീബിനെ കുറിച്ച് പഠിപ്പിക്കാതെ നിങ്ങൾ എന്തൊക്കെ നേടാൻ കുട്ടികളെ പഠിപ്പിച്ചിട്ടെന്താ നിങ്ങള്ക്ക് നേട്ടങ്ങളുണ്ടാവില്ല ..
ആ റസൂലിനെ സ്നേഹിച്ചവൻ രക്ഷിതാക്കളെ വേദനിപ്പിക്കില്ല,
നാട്ടുകാരെ വേദനിപ്പിക്കില്ല,
രാജ്യത്തെ വേദനിപ്പിക്കില്ല, തീവ്രവാദിയെന്ന പേരിൽ മുദ്രകുത്തപ്പെടില്ല ,
അഹങ്കാരി എന്ന വിളി കേള്ക്കില്ല , ഭാര്യയെ ഉപദ്രവിക്കില്ല, മദ്യപാനിയാവില്ല,
വ്യഭിചരിക്കില്ല... അങ്ങനെ ഒരു മനുഷ്യനിൽ അവന്റെ സൃഷ്ട്ടാവ് ഇഷ്ടപ്പെടുന്നത്
എന്തൊക്കെയുണ്ടോ അതെല്ലാം അവനുണ്ടാവും..
ഇത് വായിക്കുന്ന പ്രിയപ്പെട്ട ഉമ്മമാരെ നിങ്ങൾ മക്കളേ കൊണ്ട് സ്വപ്നങ്ങൾ കണ്ട് അച്ചടി മഷി പുരണ്ട അക്ഷരങ്ങൾ പഠിപ്പിക്കാനിരിക്കുമ്പോൾ കൂടെ ഞാനും നിങ്ങളും ഈ ലോകത്തേക്കെത്തുന്നതിന് എത്രയോ വർഷങ്ങൾക്ക് മുൻപ് നമുക്ക് വേണ്ടി കരഞ്ഞ, നമ്മുടെ അവസ്ഥയോർത്ത് സങ്കടപ്പെട്ട നമ്മുടെ ഒരു നേതാവില്ലേ... എല്ലാ നബിമാരും പ്രാർത്ഥിച്ച് തീർത്തപ്പോൾ തന്റെ ഉമ്മത്തിന് വേണ്ടി റബ്ബ് നൽകിയ അമൂല്യമായ പ്രാർത്ഥന ആഖിറത്തിലേക്ക് എടുത്തുവെച്ച മുത്ത് മുഹമ്മദ് മുസ്തഫാ (സ) ആ റസൂലിനെ സ്നേഹിക്കാൻ നിങ്ങൾ നിങ്ങളെ മക്കളേ പഠിപ്പിക്കൂ.
അത് നിങ്ങള്ക്ക് ഗുണങ്ങൾ മാത്രമേ നൽകൂ ..
പടച്ചവനെ മറക്കില്ല തീർച്ച..
ആ മക്കൾ നിങ്ങളെ മറക്കില്ല...
ദുനിയാവിലും ആഖിറത്തിലും നിങ്ങളെ വേദനിപ്പിക്കില്ല...
നമ്മുടെയെല്ലാം മക്കളെ പടച്ചവനിഷ്ടപ്പെട്ട സന്താനങ്ങളിൽ ഉൾപ്പെടുത്തി, അള്ളാഹുവിന്റെ റസൂലിനെ സ്നേഹിക്കുന്ന മക്കളിൽ ഉൾപ്പെടുത്തി, ലോകത്തിന് മാതൃകയാകുന്ന മക്കളാക്കി വളരാൻ അനുഗ്രഹിക്കട്ടെ...
ആമീൻ യാ റബ്ബൽ ആലമീന്‍☝🏼
എഴുതിയത് : റഷീദ് എം ആർ ക്കെ
*(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)*

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ